മന്ത്രി ജയരാജന് മൂന്നുവര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാം; മന്ത്രി നടത്തിയത് നഗ്‌നമായ അഴിമതിയെന്നും രമേശ് ചെന്നിത്തല

ഇ പി ജയരാജന് എതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം| Last Modified ശനി, 8 ഒക്‌ടോബര്‍ 2016 (13:57 IST)
വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നടത്തിയത് നഗ്‌നമായ അഴമതിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്‌ടര്‍ക്ക് കത്തയച്ചതായും ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വ്യവസായവകുപ്പില്‍ സ്വന്തക്കാരെ നിയമിച്ച വ്യവസായമന്ത്രിയുടെ നടപടിക്കെതിരെയാണ് വിമര്‍ശനവുമായി ചെന്നിത്തല രംഗത്തെത്തിയത്. മന്ത്രി നടത്തിയത് അഴിമതിയാണ്. ഇത് സത്യപ്രതിജ്ഞാലംഘനമാണ്. സംഭവത്തില്‍ മന്ത്രിക്ക് മൂന്നു വര്‍ഷം വരെ മന്ത്രിക്ക് ജയില്‍ശിക്ഷ ലഭിക്കാമെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, ആരോപണവിധേയനായ ഇ പി ജയരാജന്‍
മന്ത്രിസ്​ഥാനം രാജിവെക്കണമെന്ന്​ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :