സുധീര്‍ നമ്പ്യാരുടെ നിയമനം: തന്റെ ബന്ധുക്കള്‍ പല സ്ഥാനങ്ങളിലും ഉണ്ടാകുമെന്ന് മന്ത്രി ഇ പി ജയരാജന്‍

സുധീര്‍ നമ്പ്യാരുടെ നിയമനത്തില്‍ വിവാദ പ്രതികരണവുമായി മന്ത്രി ഇ പി ജയരാജന്‍.

kannur, p k sreemathi, e p jayarajan, ksie, pinarayi vijayan കണ്ണൂര്, പി കെ ശ്രീമതി, ഇ പി ജയരാജന്‍, കെഎസ്ഐഇ, പിണറായി വിജയന്‍
കണ്ണൂര്| സജിത്ത്| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (13:38 IST)
പി കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരുടെ നിയമനത്തില്‍ വിവാദ പ്രതികരണവുമായി മന്ത്രി ഇ പി ജയരാജന്‍. ഇന്നലെയാണ് സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഇയുടെ തലപ്പത്തേക്ക് സുധീര്‍ നമ്പ്യാരെ പിണറായി സര്‍ക്കാര്‍ നിയമിച്ചത്. ഇതുമായ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് തന്റെ ബന്ധുക്കള്‍ പല സ്ഥാനങ്ങളിലും ഉണ്ടാകുമെന്ന പ്രതികരണം അദ്ദേഹം നല്‍കിയത്.

കേരള സോപ്പ്‌സിന്റെ ഉടമസ്ഥതയും തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട് തുടങ്ങിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലുള്ള എയര്‍ കാര്‍ഗോ കോംപ്ലക്‌സുകളുടെ നടത്തിപ്പും ഈ കോര്‍പ്പറേഷനാണ് കൈകാര്യം ചെയ്യുന്നത്. ആദ്യകാലങ്ങളില്‍ ഏഴുകോടി രൂപയോളം ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നേട്ടം പതിനേഴര ലക്ഷം രൂപയായിരുന്നു. നിലവില്‍ കേരളത്തിലെ അഞ്ച് ജില്ലകളിലാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :