കൊച്ചി|
സജിത്ത്|
Last Modified ശനി, 18 നവംബര്‍ 2017 (11:27 IST)
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭരണസ്തംഭനമാണ് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് വലിയ ഭരണഘടനാ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിക്ക് മന്ത്രിമാരിലും മന്ത്രിമാർക്ക് മുഖ്യമന്ത്രിയിലും വിശ്വാസമില്ലാതായ സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഇങ്ങനെയായാല്‍ എങ്ങിനെയാണ് ഭരണം മുന്നോട്ടുപോകുകയെന്നും അദ്ദേഹം ചോദിച്ചു.
എൽഡിഎഫിലെ വലിയ പാർട്ടികൾ തമ്മിലും ചില വകുപ്പുകൾ തമ്മിലും രൂക്ഷമായ ഏറ്റമുട്ടലാണ് നടക്കുന്നത്. സംസ്ഥാനത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായിരിക്കുകയാണ്. എന്നാലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താത്പര്യം തമ്മിലടിക്കാനാണെന്നും
രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.