രാജി വൈകിയിട്ടില്ല, മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് ചര്‍ച്ച ചെയ്യും; ചാണ്ടി വിഷയത്തില്‍ സിപിഐയെ വെട്ടിലാക്കി ഇസ്‌മയില്‍ രംഗത്ത്

രാജി വൈകിയിട്ടില്ല, മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് ചര്‍ച്ച ചെയ്യും; ചാണ്ടി വിഷയത്തില്‍ സിപിഐയെ വെട്ടിലാക്കി ഇസ്‌മയില്‍ രംഗത്ത്

  KE ISmail , CPI , CPM , LDF , Thomas chandy , pinarayi vijayan , kanam rajendran , സിപിഐ , കെഇ ഇസ്മയിൽ , ദേശാഭിമാനി , പിണറായി വിജയന്‍ , തോമസ് ചാണ്ടി
ആലപ്പുഴ| jibin| Last Modified വെള്ളി, 17 നവം‌ബര്‍ 2017 (15:23 IST)
തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലിയുള്ള പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട് മുതിര്‍ന്ന നേതാവ് രംഗത്ത്. ചാണ്ടി വിഷയത്തില്‍ സിപിഎമ്മും സിപിഐയും നേര്‍ക്കുനേര്‍ എത്തിയതിന് പിന്നാലെയാണ് കാനം രാജേന്ദ്രനെയും കൂട്ടരെയും സമ്മര്‍ദ്ദത്തിലാക്കുന്ന പ്രസ്‌താവനയുമായി ഇസ്മയിൽ എത്തിയത്.

സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിക്കുന്ന കാര്യം തന്നോട് പറഞ്ഞിരുന്നുവെങ്കിലും നേതൃത്വത്തില്‍ എല്ലാവരും ഇക്കാര്യം അറിഞ്ഞിരിക്കാനിടയില്ല. ഈ തീരുമാനം സിപിഐ ചര്‍ച്ച ചെയ്യും. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ല. പ്രശ്നങ്ങള്‍ പരിശോധിക്കാനുള്ള സാവകാശം മാത്രമേ എടുത്തിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പറഞ്ഞിട്ടുണ്ടെന്നും ഇസ്മയിൽ ചൂണ്ടിക്കാട്ടി.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വീകരിച്ച നിലപാടിനെ തള്ളിക്കളയുന്ന നിലപാടാണ് ഇസ്‌മയില്‍ നിന്നുമുണ്ടായിരിക്കുന്നത്. മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതിനെ ന്യായീകരിച്ച് കാനം
‘ജനയുഗ’ത്തിൽ എഴുതിയ മുഖപ്രസംഗത്തിന് അതേമാർഗ്ഗത്തിൽ സിപിഎം മുഖപത്രം ‘ദേശാഭിമാനി’ മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്‌മയില്‍ സിപിഐ നേതൃത്വത്തെ വെട്ടിലാക്കുന്ന പ്രസ്‌താവനയുമായി ഇസ്‌മയില്‍ രംഗത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :