തിരുവനന്തപുരം|
AISWARYA|
Last Updated:
ബുധന്‍, 26 ഏപ്രില്‍ 2017 (14:29 IST)
സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തി അധിക്കാരത്തില്‍ വന്ന സര്‍ക്കാറാണ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയാളെ സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന നടപടി സ്ത്രീ സമൂഹത്തെ അപമാനിക്കാലാണെന്നും മന്ത്രിയെ പിന്തുണയ്ക്കുന്ന സർക്കാർ ജനവികാരം മനസിലാക്കാത്ത സർക്കാറാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
കേരള ജനതയുടെ ആവശ്യം മന്ത്രി മണിയുടെ രാജിവെയ്ക്കലാണ്.
എന്നാല്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രിയെ സംരക്ഷിക്കുകയാണ് ഇപ്പോഴത്തെ സര്‍ക്കാറെന്നും വസ്തുതകള്‍ മനസിലാക്കാതെ അധികാരത്തിന്റെ ദന്തഗോപുരത്തില്‍ കയറി ഇരിക്കുന്നവര്‍ പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തെ അപമാനിക്കുകയാണ് ചെയുന്നതെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തെ കോൺഗ്രസ് അഭിവാദ്യം ചെയ്യുന്നുവെന്ന്
രമേഷ് ചെന്നിത്തല അറിയിച്ചിരുന്നു.
അതേസമയം അനാവശ്യ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കണം എന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചിരുന്നു.