കോഴിക്കോട്|
jibin|
Last Modified വ്യാഴം, 18 ജൂണ്‍ 2015 (08:22 IST)
റമദാന്‍ വ്രതാരംഭത്തിന് ഇന്ന് തുടക്കമായി. ഗള്‍ഫ് രാജ്യങ്ങളിലും മദാന്‍ വ്രതാരംഭത്തിന് ഇന്ന് തുടക്കമായി. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ഇന്നലെ വൈകുന്നേരത്തോടെ മാസപ്പിറവി കണ്ടതോടെയാണ് റമദാന്‍ വ്രതാരംഭത്തിന് തുടക്കമായത്. ഇന്ന് എല്ലാ പള്ളികളിലും ഖുര്‍ആന്‍ പാരായണവും നമസ്‌കാരവും നടന്നു.
ഖുര്‍ആന്‍ പാരായണവും നമസ്‌കാരവും പ്രാര്‍ഥനയുമായി ആളുകള്‍ പള്ളികളിലും വീടുകളിലും പകല്‍ കഴിക്കുന്ന ദിനങ്ങളാണ് പുണ്യത്തിന്റെ നാളുകളായ റമദാന്‍ ദിനങ്ങള്‍. രാത്രികളില്‍ പ്രത്യേക പ്രാര്‍ഥനകളും നമസ്‌കാരവും പള്ളികളില്‍ ഉണ്ടാകും. ആയിരം വര്‍ഷത്തെ പുണ്യം ഒറ്റരാത്രി കൊണ്ട് ലഭിക്കുന്ന ലൈലത്തുല്‍ ഖദ്‌റിന്റെ രാവും ഈമാസത്തില്‍ തന്നെയാണ്. അന്ന് പ്രത്യേക പ്രാര്‍ത്ഥനകളും ദാനധര്‍മ്മങ്ങളും നടത്തും.
അതേസമയം, റംസാന്‍ വിപണിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വന്‍ വിലക്കയറ്റമാണ്. പഴവര്‍ഗങ്ങള്‍ക്കും, മത്സ്യത്തിനും കോഴിയിറച്ചിക്കുമൊക്കെ ഇപ്പോഴേ പൊള്ളുന്നവിലയാണ്. വരുംദിവസങ്ങളില്‍ വില വീണ്ടും കൂടാനാണ് സാധ്യത. റമദാന്‍ ചന്തകള്‍ തുടങ്ങുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുക്കാത്തതും തിരിച്ചടിയായേക്കും.
റമദാന്‍ കാലത്ത് പഴങ്ങള്‍ക്ക് ഏറെ ആവശ്യക്കാരുണ്ട്. എന്നാല്‍ പഴവിപണിയിലും തെല്ലും ആശ്വാസമില്ല. ഉത്പാദനം കുറഞ്ഞതും, മഴ കൂടിയതും കുറഞ്ഞതുമൊക്കെ കാരണങ്ങളാക്കി പഴങ്ങള്‍ക്ക് ഒരു മാസം
മുന്‍പുള്ളതിനേക്കാള്‍ വില ഈടാക്കി കച്ചവടം നടക്കുകയാണ്.