ഇറാഖിലേക്ക് 450 യുഎസ് സൈനികര്‍ കൂടി, ലക്ഷ്യം റമദാന്‍ പിടിക്കാന്‍

ഇസ്ലാമിക് സ്‌റ്റേറ്റ് , ഐഎസ് ഐഎസ് , ഇറാഖ് , യുഎസ്
ബഗ്ദാദ്| jibin| Last Modified വ്യാഴം, 11 ജൂണ്‍ 2015 (11:30 IST)
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ (ഐഎസ് ഐഎസ്) നടമാടുന്ന ഇറാഖിലേക്ക് അമേരിക്ക കൂടുതല്‍ സൈന്യത്തെ അയ‌ക്കുന്നു.
അന്‍ബാര്‍ പ്രവിശ്യയില്‍ ഐഎസ് നിയന്ത്രണത്തിലുള്ള റമാദാന്‍ തിരിച്ചുപിടിക്കാനായി ഇറാഖി സൈന്യത്തെ സഹായിക്കാന്‍ 450
സൈനികര്‍ എത്തുമെന്ന് യുഎസ് സൈനിക മേധാവി ജനറല്‍ മാര്‍ട്ടിന്‍ ഡെംപ്സി വ്യക്തമാക്കി.

വിവിധ ഘട്ടങ്ങളിലായി വിന്യസിച്ച 3,100 സൈനികരാണ് നിലവില്‍ ഇറാഖിന്റെ വിവിധ മേഖലകളില്‍ പരിശീലകരായി പ്രവര്‍ത്തിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി വിന്യസിച്ച 3,100 സൈനികരാണ് നിലവില്‍ ഇറാഖിന്‍െറ വിവിധ മേഖലകളില്‍ പരിശീലകരായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ റമാദി തിരിച്ചുപിടിക്കാന്‍ കൂടുതല്‍ സൈന്യത്തെ അയക്കാന്‍ അമേരിക്ക തീരുമാനിക്കുകയായിരുന്നു.

2003-2011 കാലഘട്ടത്തില്‍ അമേരിക്കന്‍ സൈനിക താവളമായി പ്രവര്‍ത്തിച്ച ഹബ്ബാനിയയിലെ തഖദ്ദുമിലാണ് പുതിയ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത്. ബഗ്ദാദ് പരിസരങ്ങളില്‍ രണ്ട്, അന്‍ബാറിലെ അല്‍അസദ്, വടക്കന്‍ ഇറാഖിലെ ഇര്‍ബില്‍ എന്നിവിടങ്ങളില്‍ ഓരോന്നും പരിശീലന കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത്. നാലു താവളങ്ങളില്‍നിന്ന് കഴിഞ്ഞ വര്‍ഷം 9,000 ഇറാഖി സൈനികര്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

എന്നാല്‍, ഐ.എസിനെ തോല്‍പിക്കാന്‍ കരസേനയെ വിന്യസിക്കുന്നത് ഇനിയും പരിഗണിച്ചിട്ടില്ളെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ പറഞ്ഞു. മാസങ്ങളായി യു.എസ് സൈനിക സാന്നിധ്യമുണ്ടായിട്ടും ഐ.എസ് പിടിച്ചെടുത്ത ഒരു കേന്ദ്രവും ഇതുവരെ തിരിച്ചുപിടിക്കാനായില്ല. ഈ സാഹചര്യത്തില്‍ ഐഎസ് ഐഎസ് കേന്ദ്രങ്ങളില്‍ ബോംബാക്രമണം, സൈനിക നിരീക്ഷണം, രഹസ്യാന്വേഷണം എന്നിവയും കൂടുതല്‍ ശക്തമാക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :