തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 5 ജനുവരി 2016 (11:05 IST)
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ജാമ്യം എടുക്കാൻ കോടതിയിലെത്തിയ യുഡിഎഫ് ഘടകകക്ഷി നേതാവ് എഎൻ രാജൻ ബാബുവിനെതിരെ മുന്നണി കൺവീനർ പിപി തങ്കച്ചന് രംഗത്ത്. വെള്ളാപ്പള്ളിക്കൊപ്പം കോടതിയിലെത്തിയ രാജൻ ബാബുവിന്റെ നടപടി തെറ്റാണ്. ഈ വിഷയത്തില്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് മറ്റു കക്ഷി നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജൻ ബാബുവിന്റെ നടപടി തെറ്റാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന് പറഞ്ഞു.
രാജന്‍ബാബുവിന്റെ നടപടി യുഡിഎഫ് സംവിധാനത്തിനു യോജിച്ചതല്ലെന്നു വിഎം സുധീരനും വിമര്‍ശിച്ചിരുന്നു. യുഡിഎഫ് സംവിധാനത്തില്‍ നില്ക്കുമ്പോള് യുഡിഎഫിന്റെ നയങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കണം. രണ്ടുംകൂടി ഒരുമിച്ചു മുന്നോട്ടു പോകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വെള്ളാപ്പള്ളിക്കു വേണ്ടി അഭിഭാഷകനായി എത്തിയ രാജൻ ബാബു അഭിഭാഷക ജോലി തുടരണോ വെള്ളാപ്പള്ളിയുടെ നിലപാടുകളെ എതിർക്കുന്ന യു.ഡി.എഫിൽ തുടരണോ എന്ന് ആലോചിക്കണമെന്നും സുധീരന് പറഞ്ഞു.