സംസ്ഥാനത്ത് തുലാവർഷമെത്തി, മഴ ശക്തമാകും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 28 ഒക്‌ടോബര്‍ 2020 (09:28 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ആരംഭിച്ചു, മലയോരെ പ്രദേശങ്ങളിൽ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇന്നലെ രാത്രി മുതൽ തുലാലഭിച്ചുതുടങ്ങി. കേരളത്തിൽ ഒക്ടോബർ 31 വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട അഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മലയോര മേഖലകളിൽ ഇടിമിന്നൽ കൂടാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.


ഇടുക്കി, പത്തനംതിട്ട, കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളില്‍ അടുത്ത അഞ്ച് ദിവസവും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴം വെള്ളി ദിവസങ്ങളിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്തും, ചിലപ്പോൾ രാത്രി വൈകിയും ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയില്‍ തുടരെ ഇടിമിന്നൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നതിനാൽ മുൻകരുതലുകൾ സ്വീകരിയ്ക്കണം എന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :