ശരണം വിളിയുടെ നാളുകള്‍ക്ക് തുടക്കം; മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നു

   മകരവിളക്ക് , ശബരിമല തീര്‍ഥാടനം , ശരണം വിളി
jibin| Last Updated: ചൊവ്വ, 17 നവം‌ബര്‍ 2015 (09:27 IST)
മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനു തുടക്കംകുറിച്ച് ശബരിമല സന്നിധാനത്ത് നട തുറന്നു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാനിധ്യത്തില്‍ ശബരിമല മേല്‍ശാന്തി കാരക്കാട് ഇല്ലത്ത് എസ്ഇ ശങ്കരന്‍ നമ്പൂതിരി ശബരിമല നടതുറന്നതോടെയാണ് ശരണം വിളിയുടെ നാളുകള്‍ക്ക് തുടക്കമായത്.

പുലര്‍ച്ച നാലുമണിക്ക് നട തുറന്നപ്പോള്‍ തന്നെ സന്നിധാനത്തു വന്‍ തിര്‍ക്കാണ് അനുഭവപ്പെട്ടത്. ശരം കുത്തിവരെ ഭക്‍തരരുടെ നീണ്ട നിര ഉണ്ടായിരുന്നു. അന്യസംസ്ഥാന ഭക്‍തരായിരുന്നു കൂടുതലായും എത്തിച്ചേര്‍ന്നത്.

നെയ്യ് വിളക്ക് തെളിച്ച് നിര്‍മാല്യ ദര്‍ശനത്തിനു ശേഷം കിഴക്കേ മണ്ഡപത്തില്‍ നടന്ന ഗണപതിഹോമത്തോടെ സന്നിധാനത്തെ ഈ മണ്ഡലകാലത്തെ പൂജകള്‍ക്ക് തുടക്കമായി. തുടര്‍ന്നു നെയ്യഭിഷേകവും ആരംഭിച്ചു.

മണ്ഡലകാലത്തോട് അനുബന്ധിച്ച് വൈദ്യ സഹായ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും. ജില്ലാ ഭരണകൂടം, ദേവസ്വം ബോര്‍ഡ്, ആരോഗ്യ വകുപ്പ്, അയ്യപ്പസേവാ സംഘം തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് സഹായ കേന്ദ്രങ്ങള്‍. ശബരിമല തീര്‍ത്ഥാടക പാതയില്‍ അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഇന്ന് നടക്കും. പമ്പയില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി വിഎസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. രാജു എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :