കനത്ത മഴ: വെള്ളം കയറുന്ന സ്ഥലത്ത് നിന്ന് പമ്പ് ചെയ്തു വെള്ളം കളയാനുള്ള സംവിധാനം സജ്ജമാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 മെയ് 2022 (21:25 IST)
ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും വെള്ളം കയറുന്ന സ്ഥലത്ത് നിന്ന് പമ്പ് ചെയ്തു വെള്ളം കളയാനുള്ള സംവിധാനം സജ്ജമാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് തീരുമാനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം. വേണ്ടിവന്നാല്‍ ക്യാമ്പ് ആരംഭിക്കണം.
ഇവിടങ്ങളില്‍ ഭക്ഷണം, കുടിവെള്ളം
ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം എന്നിവ തീരുമാനമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :