കാറ്റും മഴയും; കോഴിക്കോട് നഗരത്തില്‍ പരക്കെ നാശനഷ്ടം

 കാറ്റും മഴയും , കോഴിക്കോട് , വൈദ്യുതി ബന്ധം
കോഴിക്കോട്| jibin| Last Updated: തിങ്കള്‍, 22 ജൂണ്‍ 2015 (11:24 IST)
കോഴിക്കോട് ജില്ലയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പന്തീരാങ്കാവില്‍ മരം വീണ് മൂന്ന് വീടുകള്‍ തകര്‍ന്നു. പലയിടത്തും മരം വീണു ഗതാഗതം തടസ്സപ്പെട്ടു. ഫ്‌ലാറ്റുകളുടെ ജനല്‍പാളികളും മേല്‍ക്കൂരകളും തകര്‍ന്നു. തിരുത്തിയാട് ഫ്ളാറ്റുകള്‍ക്ക് മുകളിലും മരം വീണു. കുറ്റ്യാടി, തിരുവമ്പാടി, കോടഞ്ചേരി മേഖലകളില്‍ വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.

ഞായറാഴ്‌ച രാത്രി ഒമ്പതരയോടെ ആരംഭിച്ച കനത്ത മഴയും അതിനേത്തുടര്‍ന്നുള്ള കാറ്റിലും ജില്ലയില്‍ വ്യാപക നാശം ഉണ്ടാകുകയായിരുന്നു. വീടുകള്‍ തകരുകയും കുറ്റ്യാടി, തിരുവമ്പാടി, കോടഞ്ചേരി മേഖലകളിലെ കൃഷികള്‍ നശിക്കുകയുമായിരുന്നു. മരങ്ങളും വൈദ്യുതി ലൈനുകളും പൊട്ടിവീണതു കാരണം പലയിടത്തും വൈദ്യുതി ബന്ധവും തകരാറിലായി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :