സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 21 ജൂണ്‍ 2024 (15:52 IST)
സംസ്ഥാനത്തെ
പച്ചക്കറിവില കുതിച്ചുയരുന്നു. എറണാകുളത്ത് ഒരു കിലോ തക്കാളിയുടെ വില നൂറു രൂപയാണ്. അതേസമയം ഒരു കിലോ ഇഞ്ചിയുടെ വില 240 രൂപയാണ്. ഇഞ്ചി തന്നെയാണ് വിലയില്‍ മുന്നില്‍ നില്‍ക്കുന്നത്. മഴയില്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍ പച്ചക്കറി ഉല്‍പാദനം കുറഞ്ഞതാണ് വില കൂടാന്‍ കാരണം. 25 രൂപ ഉണ്ടായിരുന്ന വഴുതനങ്ങ ഒറ്റയടിക്ക് 40 രൂപയിലെത്തി. ബീന്‍സിന് 160 രൂപയാണ് ഇപ്പോഴത്തെ നിരക്ക്.
വരും ദിവസങ്ങളിലും പച്ചക്കറി വില കുതിച്ചേക്കും. ഉല്‍പാദനം കുറയുന്നതാണ് വിലക്കയറ്റത്തിന് കാരണം. ഇതോടെ സാധാരണക്കാര്‍ വലഞ്ഞിരിക്കുകയാണ്.