അനുബന്ധ വാര്‍ത്തകള്‍
- Pakistan Team: ഫ്ളോറിഡയിൽ തകർത്ത് പെയ്ത് മഴ, കളി മുടങ്ങിയാൽ പാകിസ്ഥാന് കിടക്കെയെടുത്ത് മടങ്ങാം
- മഴക്കാലത്ത് വയറിളക്ക രോഗങ്ങളും കോളറയും കൂടുന്നു; ഭക്ഷണം കഴിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മഴ; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- Kerala Weather: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസം, മത്സ്യബന്ധനത്തിനു വിലക്ക്
- മിഥുന മാസപൂജകള്‍: ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്ര നട 14ന് തുറക്കും
മഴ കുറഞ്ഞു, 16-17 തിയതികളില്‍ മാത്രം രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് മഴ കുറഞ്ഞു. 16-17 തിയതികളില്‍ മാത്രം രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് രണ്ടുദിവസവും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതേസമയം ജൂണ്‍ 13 മുതല്‍ 15 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.