അനുബന്ധ വാര്‍ത്തകള്‍
- Dental Check Up: വര്‍ഷത്തില്‍ രണ്ട് തവണ ഡെന്റിസ്റ്റിനെ കണ്ടിരിക്കണം, കാരണം ഇതാണ്
- Manoj Bajpayee: സൂപ്പര്‍താരം രാത്രി ആഹാരം നിര്‍ത്തിയിട്ട് 14 വര്‍ഷം; കാരണം വ്യക്തമാക്കി മനോജ് ബാജ്പേയി
- Jayaram: മുണ്ടഴിഞ്ഞുപോയത് അറിയാതെ ജയറാം അഞ്ച് മിനിറ്റ് നടന്നു; ഒരുചെക്കന്‍ അഴിഞ്ഞ മുണ്ടെടുത്തോണ്ടോടി, ഇന്നായിരുന്നെങ്കില്‍ അടിയിലൂടെ ക്യാമറ വരുമായിരുന്നെന്ന് താരം
- യുവാവിന്റെ തുങ്ങി മരണം : സഹോദരങ്ങൾക്കെതിരെ കേസ്
- Santhosh Varkey: ഹണി റോസിനെതിരെ അശ്ലീല പരമാര്‍ശങ്ങളുമായി സന്തോഷ് വര്‍ക്കി; കേസെടുക്കണമെന്ന് സോഷ്യല്‍ മീഡിയ
Kerala Rain: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
Kerala Rain: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. കൂടാതെ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കാസര്‍ഗോഡ് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും ; തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.