അനുബന്ധ വാര്‍ത്തകള്‍
- ന്യൂ ഇയർ ആഘോഷം, 100 കോടി ക്ലബിന് തൊട്ടരികിൽ ബെവ്കോയുടെ ഒരു ദിവസത്തെ കച്ചവടം
- കുടിച്ചത് കുറച്ച് കൂടിപ്പോയോ? പേടിക്കേണ്ട ഹാങ് ഓവർ മാറ്റാൻ ചില പൊടിക്കൈകളുണ്ട്
- മദ്യപിച്ച ശേഷമുള്ള ഹാങ് ഓവര്‍ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
- ക്രിസ്മസ് അടിച്ചുപൊളിച്ച് മലയാളികൾ, 3 ദിവസം കൊണ്ട് ബെവ്കോ വിറ്റത് 154.77 കോടിയുടെ മദ്യം, മുന്നിൽ ചാലക്കുടി
- മദ്യപിച്ച ശേഷം ഛര്‍ദ്ദിക്കാറുണ്ടോ? ഇതാണ് കാരണം
Male Infertility: ദിവസവും മദ്യപിക്കാറുണ്ടോ? പുരുഷന്മാരില് വന്ധ്യതയ്ക്ക് സാധ്യത
ബീജത്തിന്റെ അളവ് കുറയുക, അവയുടെ ചലനശക്തി കുറയുക, ബീജത്തിന്റെ ഘടന എന്നിവയാണ് വന്ധ്യതയ്ക്ക് കാരണമാകുന്നത്
Alcohol
Male Infertility: ദിവസവും മദ്യപിക്കുന്ന പുരുഷന്മാരില് വന്ധ്യതയ്ക്ക് സാധ്യതയുണ്ട്. ആണുങ്ങളിലെ വന്ധ്യത ഈടിയെയായി കൂടി വരുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനു പ്രധാന കാരണം അവരുടെ ജീവിതശൈലി തന്നെയാണ്. മദ്യപാനം, പുകവലി എന്നിവ ശീലമാക്കിയവരില്‍ വന്ധ്യതയ്ക്ക് സാധ്യത കൂടുതലാണ്.
ബീജത്തിന്റെ അളവ് കുറയുക, അവയുടെ ചലനശക്തി കുറയുക, ബീജത്തിന്റെ ഘടന എന്നിവയാണ് വന്ധ്യതയ്ക്ക് കാരണമാകുന്നത്. മദ്യപാനം ടെസ്റ്റോസ്റ്റിറോണ്‍, ബീജം എന്നിവയുടെ അളവ് കുറയാന്‍ കാരണമാകുന്നു. അമിത വണ്ണവും പുരുഷന്മാരിലെ വന്ധ്യതയ്ക്ക് കാരണമാകുന്നു. കൃത്യമായി വ്യായാമം ചെയ്യുകയും ശരീരഭാരം നിയന്ത്രിക്കുകയുമാണ് പുരുഷന്മാര് ചെയ്യേണ്ടത്. സ്റ്റിറോയ്ഡുകള്‍ അമിതമായി ഉപയോഗിക്കുന്നതും വന്ധ്യതയിലേക്ക് നയിച്ചേക്കാം. പുരുഷന്മാരുടെ വൃഷണം അമിതമായി ചൂട് കൊള്ളുന്നത് ബീജത്തിന്റെ ഗുണമേന്മ കുറയാന്‍ കാരണമാകുന്നു.