1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. July 10 Updated Rain alert

വീണ്ടും മഴ വരുന്നു..! പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ

July 10 Updated Rain alert
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വീണ്ടും മഴ ശക്തമാകും. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കാലവര്‍ഷം നേരിയ തോതില്‍ ബലപ്പെടാനാണ് സാധ്യത. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മലയോര മേഖലകളിലും വടക്കന്‍ ജില്ലകളിലും വരുംദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. 
 
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ ഓണ്‍ലൈനായി നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി