1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Kerala News

അടുത്തമൂന്നുമണിക്കൂറില്‍ സംസ്ഥാനത്തെ ഈ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

Rain
അടുത്തമൂന്നുമണിക്കൂറില്‍ പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയായിരിക്കും ഉണ്ടാകുന്നത്. അതേസമയം ഈമാസം 19വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നും അറിയിപ്പുണ്ട്. കൂടാതെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. 
 
അതേസമയം ഗുജറാത്തില്‍ ബിപോര്‍ജോയി ഇതുവരെ കവര്‍ന്നത് ആറുപേരുടെ ജീവനാണ്. ഗുജറാത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് വരുത്തിയിട്ടുള്ളത്. ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. കച്ച് സൗരാഷ്ട്രയില്‍ പലയിടത്തും വീടുകള്‍ തകരുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇന്ത്യയില്‍ ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും ! ഹൈക്കോടതിയുടെ താക്കീത്