സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 21 ഏപ്രില്‍ 2023 (10:51 IST)
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൂടാതെ ശക്തമായ കടല്‍ ക്ഷോഭത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാദ്ധ്യതയുള്ളതിനാല്‍ തീരമേഖലയില്‍ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം പെയ്യുന്ന മഴയ്ക്കൊപ്പമാണ് ഇടിമിന്നലിന് കൂടുതല്‍ സാദ്ധ്യതയുള്ളത്. ഇടിമിന്നലുണ്ടാകുന്ന സമയങ്ങളില്‍ വീടിന് പുറത്തിറങ്ങരുത് എന്നാണ് നിര്‍ദ്ദേശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :