1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

കൊല്ലത്ത് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

Kollam
കൊല്ലത്ത് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍. കൊല്ലം കടയ്ക്കലിലാണ് സംഭവം. കടയ്ക്കല്‍ ദര്‍പ്പക്കാട് പുനയം കോളനിയില്‍ വേങ്ങവിള വീട്ടില്‍ ശ്യാം-മാളു ദമ്പതികളുടെ മകള്‍ 12വയസുള്ള ശിവാനിയാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെയാണ് സംഭവം. തൊട്ടടുത്ത വീട്ടിലെ കുട്ടികളുമായി കളിച്ചുകൊണ്ട് നില്‍ക്കെ മറ്റൊരു കുട്ടിയെ തള്ളിയിട്ടതിന് ശിവാനിയുടെ മാതാവ് വഴക്കുപറഞ്ഞതിലുള്ള മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യാചെയ്തതെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അടുത്ത ലേഖനം
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത