അനുബന്ധ വാര്‍ത്തകള്‍
- പ്രൈവറ്റ് ഡിറ്റക്ടീവായി നരേന്,അദൃശ്യം നവംബര്‍ 18ന്
- അനിഴം നക്ഷത്രക്കാര്‍ ഏത് ദേവനെയാണ് പൂജിക്കേണ്ടത്
- കോഴിക്കോട് ചത്ത കോഴിയെ വിറ്റ കോഴിക്കട പൂട്ടിച്ചു, കടയിൽ സൂക്ഷിച്ച 1400 ചത്ത കോഴികളെ എടുത്തുമാറ്റി
- നിഖിലയുടെ കിടിലന്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍
- നവ്യാനായരും സൈജു കുറുപ്പും വീണ്ടും, പുതിയ സിനിമയ്ക്ക് തുടക്കം
സംസ്ഥാനത്ത് നവംബര്‍ 11 മുതല്‍ 14 വരെ വ്യാപകമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് നവംബര്‍ 11 മുതല്‍ 14 വരെ വ്യാപകമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് നിലകൊള്ളുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുന്നതാണ് മഴ്ക്ക് കാരണമാകുന്നത്.
നവംബര്‍ 12 രാവിലെ വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചു തമിഴ്നാട് പുതുച്ചേരി തീരത്തേക്ക് നീങ്ങുകയും തുടര്‍ന്ന് നവംബര്‍ 12 , 13 തീയതികളില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ തമിഴ്നാട് പുതുച്ചേരി, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.