സംസ്ഥാനത്ത് നാളെ മുതല്‍ കാറ്റോടെയുള്ള ശക്തമായ മഴയ്ക്ക് സാധ്യത

കാലവര്‍ഷം , മഴ , കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം , മഴ
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 12 മെയ് 2015 (16:12 IST)
സംസ്ഥാനത്ത് നാളെ മുതല്‍ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷം നേരത്തെ എത്തുന്നതല്ലെന്നും ശാന്തസമുദ്രത്തില്‍ ഇത്തവണ എല്‍നിനോ പ്രതിഭാസം ശക്തിപ്രാപിച്ചിട്ടുള്ളതിനാലാണ് മഴയ്ക്ക് കാരണമാകുന്നതെന്നും കാലാവസ്ഥാവകുപ്പ് ആറിയിച്ചു.

കേരളത്തിലും ലക്ഷദ്വീപിലും കാറ്റോടെയുള്ള ശക്തമായ മഴയ്‌ക്കാണ് സാധ്യത. തെക്കന്‍ കേരളത്തിലെ താഴ്ന്ന പ്രദേശത്തുള്ളവരും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. കേരളത്തില്‍ ലഭിക്കുന്ന ശക്തമായ വേനല്‍മഴയും എല്‍നിനോ പ്രതിഭാസത്തിന്റെ സ്വാധീനം മൂലമല്ലേ എന്ന് വിദഗ്ധര്‍ക്ക് സംശയമുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :