തിങ്കളാഴ്‌ചവരെ സംസ്ഥാനത്ത് മഴ തകര്‍ക്കും; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

12 സെ.മി മഴയാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയര്‍ന്നതോത്

 കനത്ത മഴ , വെള്ളപ്പൊക്കം , മഴ , കാറ്റും മഴയും
തിരുവനന്തപുരം| jibin| Last Modified വെള്ളി, 10 ജൂണ്‍ 2016 (08:19 IST)
തിങ്കളാഴ്‌ചവരെ സംസ്ഥാനത്ത് കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ്.

മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴ തിങ്കളാഴ്‌ചവരെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ കാറ്റ് വീശാന്‍ സാധ്യത ഏറെയുള്ളതിനാല്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ താഴ്‌ന്ന ഭാഗങ്ങള്‍ എല്ലാം വെള്ളത്തിലായ അവസ്ഥയിലാണ്. പലയിടത്തും കനത്ത നാശനഷ്‌ടമാണ് ഉണ്ടായത്.

12 സെ.മി മഴയാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയര്‍ന്നതോത്.
മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് പത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഒമ്പതെണ്ണം ആലപ്പുഴയിലും ഒരെണ്ണം തിരുവനന്തപുരത്തും. സാധാരണ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍വരെ 204 സെന്‍റിമീറ്റര്‍ മഴയാണ് കേരളത്തില്‍ കിട്ടേണ്ടത്. എന്നാല്‍ ഇത്തവണ ആറ് മുതല്‍ 10 വരെ ശതമാനം അധികം മഴകിട്ടുമെന്നാണ് പ്രതീക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :