സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

അഭിറാം മനോഹർ| Last Modified ശനി, 27 മെയ് 2023 (09:14 IST)
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ഇടുക്കി,ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടായിരിക്കും.

മലയോരം,തീരദേശം,ഇടനാടുകളില്‍ ഇന്നും നാളെയും ശക്തമായ മഴ ലഭിക്കും. കാറ്റിന്റെ ഗതി അനുകൂലമായതിനാല്‍ കൂടുതല്‍ മഴ മേഘങ്ങള്‍ ആകാശത്തേക്ക് എത്തുന്നതാണ് മഴ കനക്കാന്‍ കാരണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :