അഭിറാം മനോഹർ|
Last Modified വെള്ളി, 26 മെയ് 2023 (15:13 IST)
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര
കാലാവസ്ഥ വകുപ്പ്. ഇന്ന് മുതല്‍ മെയ് 30 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിമീ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ടുകള്‍ ഇങ്ങനെ
26-05-2023: പത്തനംതിട്ട,എറണാകുളം,ഇടുക്കി
27-05-2023: പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി
28-05-2023: പത്തനംതിട്ട,ഇടുക്കി
29-05-2023: ആലപ്പുഴ,കോട്ടയം,എറണാകുളം
കാലാവസ്ഥാ വകുപ്പിന്റെ മണ്‍സൂണ്‍ പ്രവചന പ്രകാരം ഇത്തവണ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സീസണില്‍ സാധാരണയില്‍ അധികം
മഴ ലഭിക്കാന്‍ സാധ്യത.