അഭിറാം മനോഹർ|
Last Modified ബുധന്‍, 3 മെയ് 2023 (16:26 IST)
സംസ്ഥാനത്ത് ഇന്നും ശക്തമായ
മഴ തുടരും.ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. കർണാടക തീരത്തായുള്ള ന്യൂനമർദ്ദപാത്തിയുടെ സ്വാധീനഫലമായാണ് നിലവിലെ മഴ. നാളെയോടെ മഴ കുറയുമെങ്കിലും ശനിയാഴ്ചയോടെ തെക്ക്- കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. ഇത് 48 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറിയേക്കാമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
നേരിട്ട് ബാധിക്കില്ലെങ്കിലും പുതുതായി ഉണ്ടാകുന്ന ന്യൂനമർദ്ദത്തിൻ്റെ സ്വാധീനഫലമായി അടുത്തയാഴ്ച മഴ വീണ്ടും സജീവമായേക്കും. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട,എറണാകുളം,ഇടുക്കി,തൃശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.