1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Kerala News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ എല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Rain
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളില്‍ എല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. അതേസമയം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. നിലവില്‍ മഴ പെയ്യുന്നത് കര്‍ണാടക തീരത്തായുള്ള ന്യൂനമര്‍ദ്ദ പാത്തിയുടെ ഫലമായാണ്. 
 
കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴപെയ്യാന്‍ സാധ്യതയുള്ളത്. നാളെയോടെ മഴ കുറയും. അതേസമയം ശനിയാഴ്ചയോടെ പുതിയ ചക്രവാതചുഴി രൂപപ്പെടുമെന്ന് അറിയിപ്പുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കുന്നംകുളത്ത് നിയന്ത്രണംവിട്ട ആംബുലന്‍സ് മറിഞ്ഞ് വന്‍ അപകടം; ദമ്പതികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു