സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (13:08 IST)
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,120 രൂപയായി. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടിയ ശേഷമാണ് ഇന്ന് വില കുറഞ്ഞത്.

ഗ്രാമിന് 10 രൂപ കുറഞ്ഞ് 5505 രൂപയായി. കഴിഞ്ഞ മാസം 21ന് ശേഷം വില ഉയരുന്നതാണ് കണ്ടത്. അന്ന് 43,280 രൂപയായിരുന്നു സ്വര്‍ണവില. ദിവസങ്ങള്‍ക്കകം 850 രൂപയോളം വര്‍ധിച്ച ശേഷമാണ് ഇന്ന് ആദ്യമായി വില താഴ്ന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :