Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെയും ഈ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്.

Kerala Weather, August 12 Weather Alert, Rain Alert Kerala, Heavy Rain Kerala, Kerala Weather in Malayalam, കാലാവസ്ഥ, കേരള കാലാവസ്ഥ, കാലാവസ്ഥ മുന്നറിയിപ്പ്
Kerala Weather Updates
നിഹാരിക കെ.എസ്| Last Updated: വെള്ളി, 29 ഓഗസ്റ്റ് 2025 (09:00 IST)
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് ഉള്ളത്. നാളെയും ഈ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്.

കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കണ്ണൂർ ജില്ലയിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം കോഴിക്കോട്ട് ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ശമനമില്ലാതെ തുടരുകയാണ്. കനത്ത മഴയിൽ തോട്ടുമുക്കത്ത് വീട് തകർന്ന് വീണു. കൊച്ചിയിൽ മഴയിൽ റോഡുകളിൽ വെള്ളം കയറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :