1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather Alert August 20

Kerala Weather: അല്‍പ്പം ആശ്വാസം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കുറയും

തീവ്രന്യൂനമര്‍ദ്ദം ഒഡിഷ തീരത്ത് പ്രവേശിച്ചു

Kerala Weather, August 12 Weather Alert, Rain Alert Kerala, Heavy Rain Kerala, Kerala Weather in Malayalam, കാലാവസ്ഥ, കേരള കാലാവസ്ഥ, കാലാവസ്ഥ മുന്നറിയിപ്പ്
Kerala Weather: സംസ്ഥാനത്ത് ഇന്നുമുതല്‍ അഞ്ച് ദിവസത്തേക്ക് മഴ കുറയും. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പച്ച മുന്നറിയിപ്പ് മാത്രമാണ്. ചെറിയ തോതില്‍ മാത്രമേ മഴ ലഭിക്കൂ. 
 
തീവ്രന്യൂനമര്‍ദ്ദം ഒഡിഷ തീരത്ത് പ്രവേശിച്ചു. ന്യൂനമര്‍ദ്ദം ഒഡിഷ തീരത്ത് പ്രവേശിച്ചതോടെ കോരാപുട്ട്, മാല്‍ക്കന്‍ഗിരി, നബരംഗ്പൂര്‍, കലഹണ്ടി, രായഗഡ, ഗജപതി, കാണ്ഡമാല്‍ എന്നിവിടങ്ങളാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത്. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മരങ്ങള്‍ കടപുഴകി വീണു. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദത്തിന്റെ തീവ്രത കുറയും. 
 
അറബിക്കടലില്‍ തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളതീരം വരെ ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റും ഉണ്ടാകാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ ജില്ലകളിലായിരിക്കും താരതമ്യേന ഭേദപ്പെട്ട മഴ ലഭിക്കുക. 
About Writer
രേണുക വേണു
അടുത്ത ലേഖനം
അമേരിക്ക വാതിലടച്ചാൽ എന്തിന് ഭയക്കണം, ഇങ്ങോട്ട് വരു, വിപണി തുറന്ന് നൽകാമെന്ന് റഷ്യ