കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2022 (14:42 IST)
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ദിവസം എറണാകുളം ഉൾപ്പടെ വിവിധ ജില്ലകളിൽ ശക്തമായ ലഭിച്ചിരുന്നു.

തെക്ക് കിഴക്കൽ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നു. മധ്യ കിഴക്കൽ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നു. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത എന്നതിനാൽ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :