വിഴിഞ്ഞത്ത് സമാധാന ശ്രമങ്ങള്‍ക്കായി ഇന്ന് സര്‍വ്വകക്ഷി യോഗം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2022 (12:05 IST)
വിഴിഞ്ഞത്ത് സമാധാന ശ്രമങ്ങള്‍ക്കായി ഇന്ന് സര്‍വ്വകക്ഷി യോഗം നടത്തും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തേക്കും. കളക്ടര്‍ ജെറോമിക് ജോര്‍ജ് വീണ്ടും സഭാ നേതൃത്വവുമായും സമരസമിതിയുമായി ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത അഞ്ച് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ അറിയിച്ചു.

അതേസമയം വിഴിഞ്ഞത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെന്ന് എഡിജിപി പറഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് സാഹചര്യങ്ങള്‍ നോക്കി മാത്രമായിരിക്കും. പരുക്കേറ്റ എസ് ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സംഘര്‍ഷത്തില്‍ 36 പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും എഡിജിപി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :