ഇനിയും കളി ബാക്കിയുണ്ട്, മെസ്സിയുടെ കളി കാണാൻ കുട്ടി ആരാധകൻ നിബ്രാസ് ഖത്തറിലേക്ക്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2022 (13:06 IST)
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യയ്ക്കെതിരെ അർജൻ്റീനയുടെ തോൽവി ലോകമെങ്ങുമുള്ള അർജൻ്റീനിയൻ ആരാധകരുടെ നെഞ്ച് തകർക്കുന്നതായിരുന്നു. തോൽവിയിൽ ഹൃദയം തകർന്ന ആരാധകർ പലരുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കൂട്ടത്തിൽ കാസർകോഡ് തൃക്കരിപ്പൂർ സ്വദേശിയായ എട്ടാം ക്ലാസുകാരൻ നിബ്രാസിൻ്റെ വീഡിയോയും വൈറലായിരുന്നു.

ഇനിയും കളി ബാക്കിയുണ്ട്. കഴിഞ്ഞിട്ടില്ല എന്നായിരുന്നു ഈ കുഞ്ഞ് ആരാധകൻ്റെ പ്രതികരണം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ അർജൻ്റീന മെക്സിക്കോയ്ക്കെതിരെ 2 ഗോളിൻ്റെ വിജയം നേടി പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തിയപ്പോൾ നിബ്രാസിനെ തേടി മറ്റൊരു സന്തോഷം കൂടി എത്തിയിരിക്കുകയാണ്.

പ്രീ ക്വാർട്ടറിൽ അർജൻറ്റീനയുടെ കളി കാണാൻ ഖത്തറിലേക്ക് പറക്കാനുള്ള അവസരമാണ് നിബ്രാസിന് വന്നുചേര്‍ന്നിരിക്കുന്നത്. പയ്യന്നൂരിലെ ഒരു ട്രാവൽ ഏജൻസിയാണ് കുഞ്ഞ് ആരാധകന് ഖത്തറിലേക്ക് പോകാനുള്ള സംവിധാനങ്ങൾ ഒരുകി നൽകുന്നത്. കാസർകോട് ജില്ലയിലെ ഉദിനൂർ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് നിബ്രാസ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :