സംസ്ഥാനത്ത് മഴ കനക്കും, ഇന്ന് 3 ജില്ലകളിൽ ശക്തമായ മഴ, 8 ജില്ലകളിൽ യെല്ലോ അലർട്ട്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ജൂലൈ 2021 (08:34 IST)
കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ഇടുക്കി കണ്ണൂർ,കാസർകോട് ജില്ലക‌ളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. പാലക്കാട്, കൊല്ലം,തിരുവനന്തപുരം എന്നീ ജില്ലകൾ ഒഴികെ മറ്റ് ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ആന്ധ്രാ-ഒഡീഷ തീരത്തെ ന്യൂനമർദ്ദം കാരണം അറബിക്കടലിൽ കാലവർഷ കാറ്റ് ശക്തമാണ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ഇന്നും നാളെയും കടലിൽ പോകരുത്. കേരളാതീരത്ത് 3.5 മീറ്റർ വരെ ഉയരത്തിൽ കടലേറ്റത്തിനും സാധ്യതയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :