മാസപ്പിറവി കണ്ടില്ല: കേരളത്തിൽ ബലി പെരുന്നാൾ ജൂലായ് 21ന്

അഭിറാം മനോഹർ| Last Updated: ഞായര്‍, 11 ജൂലൈ 2021 (14:05 IST)
കേരളത്തിൽ ബലിപെരുന്നാൾ ‌ജൂലൈ 21ന്. ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ നാളെ ദുല്‍ഹിജ്ജ ഒന്നും ജൂലായ് 21ന് ബലിപെരുന്നാളും ആയിരിക്കും.

ഖാസിമാരായ പാണക്കാട് ണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്ലിയാര്‍,സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :