1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain alert in 4 districts

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

മഴ
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കനത്ത മഴയുണ്ടാവാനുള്ള സാധ്യതയെ തുടർന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
 
അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം നാളെയോടെ യാസ് ചുഴലിക്കാറ്റായി മാറും. ഇതോടെ വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകും. നാളെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യാസ് ചുഴലിക്കാറ്റിന്റെ സാധ്യതകൾ പരിഗണിച്ച്  ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്ക് സൈന്യം കൂടുതൽ സംഘത്തെ നിയോഗിച്ചു. ഈസ്​റ്റ്​ കോസ്​റ്റ്, റെയിൽവേ മേഖലയിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് 10 സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സൗമ്യ സന്തോഷിന് ഇസ്രായേൽ ഓണററി സിറ്റിസൺഷിപ്പ് ന‌ൽകും