1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Yellow alert heavy rain in kerala

രാവിലെ മുതല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കനത്ത മഴ; തിങ്കളാഴ്ചയോടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും

Yellow Alert
ഇന്നു രാവിലെ മുതല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും. തെക്കന്‍ കേരളത്തിലാണ് മഴ ശക്തിയായി നില്‍ക്കുന്നത്. അതേസമയം സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
 
മെയ് 23 ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മെയ് 24,25 തിയതികളില്‍ തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്.
അടുത്ത ലേഖനം
സംസ്ഥാനത്ത് കനത്ത മഴ: ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്