ആശങ്ക അകലുന്നു; മഴ കുറഞ്ഞു, ജാഗ്രത തുടരണം

രേണുക വേണു| Last Updated: വെള്ളി, 5 ഓഗസ്റ്റ് 2022 (08:24 IST)

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. തൃശൂര്‍, എറണാകുളം ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞത് ആശങ്ക അകറ്റുന്നു. എന്നാല്‍ ജാഗ്രത തുടരണമെന്നും റവന്യു മന്ത്രി കെ.രാജന്‍ പറഞ്ഞു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണവിധേയം. രാത്രി കാര്യമായ മഴ പെയ്യാത്തത് ആശ്വാസമായി. പെരിങ്ങല്‍കുത്ത് ഡാമിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :