അനുബന്ധ വാര്‍ത്തകള്‍
- ഒരിടവേളയ്ക്ക് ശേഷം കാലവര്‍ഷം സജീവമാകുന്നു; മഴ കനക്കും, മുന്നറിയിപ്പ്
- വൈകീട്ടോടെ കേരളത്തില്‍ മഴ കനക്കും; ഇടിമിന്നലിനും കാറ്റിനും സാധ്യത
- കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കും, പസഫിക് സമുദ്രത്തില്‍ ലാനിന പ്രതിഭാസവും; നവംബറില്‍ അസാധാരണ മഴ ലഭിക്കുമെന്ന് പറയാന്‍ കാരണം ഇതാണ്
- കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്
- Kerala Weather Live Updates: അറബിക്കടലില്‍ മഴമേഘങ്ങള്‍ കുന്നുകൂടുന്നു, അതീവ ജാഗ്രതയില്‍ കേരളം
മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണം, അതിതീവ്ര മഴയ്ക്ക് സാധ്യത: മന്ത്രി കെ.രാജന്‍
തീരദേശ മേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്
സംസ്ഥാനത്ത് നാളെ വരെ അതിതീവ്ര മഴ ലഭിക്കുമെന്ന് മന്ത്രി കെ.രാജന്‍. നാളെ വൈകിട്ട് വരെ തെക്കന്‍, മധ്യ കേരളത്തില്‍ അതിതീവ്ര മഴ പെയ്‌തേക്കും. വെള്ളിയാഴ്ച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത കുറവാണ്. തീരദേശ മേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണം. മലയോര മേഖലകളില്‍ വൈകുന്നേരം ഏഴ് മണി മുതല്‍ രാവിലെ ഏഴ് വരെ യാത്രകള്‍ ഒഴിവാക്കണം. വനത്തിലെ ട്രക്കിങ്, മീന്‍ പിടിത്തം എന്നിവ പാടില്ല.