Sumeesh|
Last Modified തിങ്കള്‍, 23 ജൂലൈ 2018 (14:04 IST)
ഡൽഹി: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തിനകം
മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര
കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കു കിഴക്കൻ ഒഡിഷന്തീരത്ത് ന്യൂന മർദ്ദം രൂപപ്പെടുന്നതിനാൽ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ അടുത്ത രണ്ട് ദിവസത്തേക്ക് മഴ ശക്തമായേക്കും എന്നാണ് മുന്നറിയിപ്പ്.
വെള്ളപ്പൊക്കം രുക്ഷമായ ആലപ്പുഴയിലും കോട്ടയത്തും പുതിയ മുന്നറിയിപ്പ് ഭീതിവിതക്കുകയാണ്. മഴയിക്ക് കുറവുണ്ടായി വെള്ളം ഇറങ്ങാൻ തുടങ്ങിയിരുന്നെങ്കിലും ഇന്ന് വിങ്ങും ഇവിടങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത 24 മണിക്കൂറിനുള്ളിൽ മഴ വീണ്ടും ശക്തമായേക്കും എന്ന മുന്നറിയിപ്പ് പുറത്ത് വന്നത്.
നിലവിൽ പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. വീട്ടിൽ അടിഞ്ഞ മാലിന്യങ്ങൾ ഒഴിവാക്കി താമസയോഗ്യമാക്കാനുള്ള പരിശ്രമത്തിലാണ് മികവരും. എന്നാൽ വീണ്ടും മഴ തുടർച്ചയായി പെയ്താൽ പ്രളയം ശക്തമാകുമോ എന്ന ആശങ്കയിലാണ് ഇവർ.