അടിച്ച് 'ഓഫ്' ആയി, സിഗ്നല്‍ കൊടുക്കാന്‍ മറന്നു, ട്രെയിന്‍ പിടിച്ചിട്ടു; ഗേറ്റ് കീപ്പര്‍ക്ക് സസ്‌പെന്‍ഷന്‍

രേണുക വേണു| Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (11:48 IST)

ഗേറ്റ് കീപ്പര്‍ സിഗ്നല്‍ കൊടുക്കാത്തതിനാല്‍ തിരുവോണ ദിവസം രണ്ട് ട്രെയിനുകള്‍ പിടിച്ചിട്ട സംഭവത്തില്‍ റെയില്‍വെയുടെ നടപടി. മദ്യലഹരിയില്‍ ആയിരുന്ന ഗേറ്റ് കീപ്പറിന് എതിരെ കേസും സസ്‌പെന്‍ഷനും.

റെയില്‍വേ പൊലീസ് ലവല്‍ക്രോസില്‍ അന്വേഷിച്ചെത്തിയപ്പോള്‍ ഗേറ്റ് കീപ്പര്‍ മദ്യപിച്ചു ബോധമില്ലാത്ത സ്ഥിതിയിലായിരുന്നെന്ന് റെയില്‍വേ പൊലീസ് അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ ഗേറ്റ് കീപ്പര്‍ ശാസ്താംകോട്ട മണ്ണങ്കര ഉഷസ്സില്‍ എന്‍.സുരേന്ദ്രന് എതിരെ കേസെടുത്തതായി ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ രജനി നായര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ മുന്‍പും സമാന കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.

കരുനാഗപ്പള്ളി മാരാരിത്തോട്ടം ഭാഗത്തെ ലവല്‍ക്രോസില്‍ തിരുവോണ ദിവസം ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. സിഗ്‌നല്‍ ലഭിക്കാത്തതിനാല്‍, ശബരി എക്‌സ്പ്രസും ഐലന്‍ഡ് എക്‌സ്പ്രസുമാണ് പിടിച്ചിടേണ്ടി വന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :