പാലക്കാട് കോച്ച് ഫാക്ടറിക്ക് റീ ടെന്‍ഡര്‍ വിളിക്കും

ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (19:28 IST)
കേരളത്തിന്റെ റെയില്‍വേ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൌഢയും കേരളത്തിലെ എംപിമാരുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.
പാലക്കാട് കോച്ച് ഫാക്ടറിക്ക് ഡിസംബറില്‍ റീ ടെന്‍ഡര്‍ വിളിക്കും. ഇവിടെ അലുമിനിയം കോച്ചുകള്‍ മാത്രം നിര്‍മ്മിച്ചാല്‍ മതി എന്നും തീരുമാനിച്ചു.

ഷൊര്‍ണൂര്‍-മംഗലാപുരം പാത വൈദ്യുതീകരണം 2016 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. പാലക്കാട്-പൊള്ളാച്ചി ഗേജ് മാറ്റം 2015 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം എം.പിമാരെ അറിയിച്ചു.

പാന്‍ട്രി കാറില്ലാതെ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 10 തീവണ്ടികളില്‍ പാന്‍ട്രികാര്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. അങ്കമാലി ശബരിപാത ആദ്യ ഘട്ടത്തില്‍ എരുമേലി വരെ പണിപൂര്‍ത്തിയാക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :