Rahul Mamkootathil: രാഹുല്‍ 'സ്‌ട്രോക്ക്', പിടിവിട്ട് കോണ്‍ഗ്രസ്; ആരും മിണ്ടരുതെന്ന് നേതൃത്വം

എംഎല്‍എ ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചെന്നും കാട്ടി മുഖ്യമന്ത്രി പിണറായി വിജയനാണ് യുവതി പരാതി നല്‍കിയത്

Rahul Mamkootathil Case Updates
Thiruvananthapuram| രേണുക വേണു| Last Modified വെള്ളി, 28 നവം‌ബര്‍ 2025 (08:58 IST)
Rahul Mamkootathil

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉലഞ്ഞ് കോണ്‍ഗ്രസ് ക്യാംപ്. തദ്ദേശ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാര്‍ട്ടിയുടെ ശബ്ദമായിരുന്ന ഒരു നേതാവിനെതിരെ ഇത്ര വലിയ ആരോപണം ഉയര്‍ന്നത് തിരിച്ചടിയാകുമെന്നാണ് യുഡിഎഫിലെ ഘടകകക്ഷികള്‍ ആശങ്കപ്പെടുന്നത്.

എംഎല്‍എ ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചെന്നും കാട്ടി മുഖ്യമന്ത്രി പിണറായി വിജയനാണ് യുവതി പരാതി നല്‍കിയത്. മുഖ്യമന്ത്രി പരാതി ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷിനു കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്.പി കെ.എസ്.സുദര്‍ശന്‍ അതിജീവിതയുടെ മൊഴിയെടുത്തു. രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാലക്കാട്ടെ എംഎല്‍എ ഓഫീസ് പൂട്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയെന്നാണ് വിവരം.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പാര്‍ട്ടിയില്‍ പരസ്യ ചര്‍ച്ചയാകരുതെന്ന് കെപിസിസി നേതൃത്വം നിര്‍ദേശം നല്‍കി. മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തരുത്. കെപിസിസി അധ്യക്ഷനോ പ്രതിപക്ഷ നേതാവോ പറയുന്ന നിലപാടിനപ്പുറം മറ്റു നേതാക്കള്‍ സംസാരിക്കരുതെന്നുമാണ് നിര്‍ദേശം.

വിവാഹവാഗ്ദാനം നല്‍കി പീഡനം, പെണ്‍കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കുന്ന അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ലഭിക്കാവുന്ന വകുപ്പുകളാണ് എംഎല്‍എയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :