രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത് ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍: രമേശ് ചെന്നിത്തല

ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കുകയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു

Rahul Mamkootathil, Rahul Mamkootathil VD Satheesan Shafi Parambil, രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍, കെപിസിസി, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്
Rahul Mamkootathil, Ramesh Chennithala and VD Satheesan
രേണുക വേണു| Last Modified ശനി, 18 ഒക്‌ടോബര്‍ 2025 (16:42 IST)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ കെപിസിസി നടപടിയില്‍ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുലിനെതിരെ വന്ന ആരോപണം ശരിയാണെന്നു പാര്‍ട്ടി നേതൃത്വത്തിനു ബോധ്യപ്പെട്ടപ്പോള്‍ ആണല്ലോ നടപടിയെടുത്തതെന്ന് ചെന്നിത്തല ദ ക്യൂവിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

' വന്ന ആരോപണം ശരിയാണെന്നു പാര്‍ട്ടി നേതൃത്വത്തിനു ബോധ്യപ്പെട്ടപ്പോള്‍ ആണല്ലോ നടപടിയെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതേവരെ അതിനെ കുറിച്ച് ഒന്നും പരസ്യമായി പറഞ്ഞിട്ടുമില്ല. അതില്‍ നടപടി ആവശ്യമായിരുന്നു എന്ന് പാര്‍ട്ടിക്ക്, കെപിസിസി നേതാക്കള്‍ക്കു ബോധ്യമുണ്ടായതിന്റെ പേരിലാണ് അന്ന് നടപടിയെടുത്തത്,' ചെന്നിത്തല പറഞ്ഞു.

ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കുകയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു. രാഹുലിനെതിരെ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു കോണ്‍ഗ്രസ് അനുകൂലികള്‍ ന്യായീകരിക്കുമ്പോഴാണ് ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് കെപിസിസി നടപടിയെടുത്തതെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :