അനുബന്ധ വാര്‍ത്തകള്‍
- Rahul Mamkootathil: 'കോണ്‍ഗ്രസിനായി വോട്ട് ചോദിക്കാന്‍ രാഹുല്‍ ആരാണ്'; മുതിര്‍ന്ന നേതാക്കള്‍ കലിപ്പില്‍, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
- രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്
- എട്ടിന്റെ പണി; വി.എം.വിനുവിനു പകരം പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്
- യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി
- ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ മൂപ്പ് ചോദ്യം ചെയ്യപ്പെടുന്നു, നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് മാറണമെന്ന് സമാജ് വാദി പാര്‍ട്ടിയും
Rahul Mamkootathil: വാട്‌സ്ആപ്പ് ചാറ്റ്, കോള്‍ റെക്കോര്‍ഡിങ്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിജിറ്റല്‍ തെളിവുകളുമായി അതിജീവിത, മുഖ്യമന്ത്രിക്കു പരാതി
വിവാഹ വാഗ്ദാനം നല്‍കി ലൈംഗികചൂഷണം നടത്തുകയും, പിന്നീട് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു എന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്
Rahul Mamkootathil: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതിയുമായി അതിജീവിത. ലൈംഗികചൂഷണത്തിനു ഇരയായെന്നു കാണിച്ച് യുവതി മുഖ്യമന്ത്രിക്കു പരാതി നല്‍കി.
ബന്ധുക്കള്‍ക്കൊപ്പം സെക്രട്ടറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണ് യുവതി പരാതി നല്‍കിയത്. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം യുവതി കൈമാറിയെന്നാണ് വിവരം. വാട്‌സ്ആപ്പ് ചാറ്റ് സ്‌ക്രീന്‍ഷോട്ടുകള്‍, കോള്‍ റെക്കോര്‍ഡിങ് തുടങ്ങിയ ഡിജിറ്റല്‍ തെളിവുകളില്‍ ഉണ്ടെന്നാണ് വിവരം. കേസെടുത്ത് മാങ്കൂട്ടത്തിലിനെ ഉടന്‍ ചോദ്യം ചെയ്യും.
വിവാഹ വാഗ്ദാനം നല്‍കി ലൈംഗികചൂഷണം നടത്തുകയും, പിന്നീട് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു എന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നതായും യുവതി പരാതിപ്പെട്ടു.
യുവതിക്കും ഗര്‍ഭസ്ഥശിശുവിനും നേരെ മാങ്കൂട്ടത്തില്‍ കൊലവിളി നടത്തുന്നതിന്റെയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നതിന്റെ വാട്‌സ്ആപ്പ് ചാറ്റുകളും ശബ്ദരേഖകളും പുറത്തുവന്നിരുന്നു. ഇവയൊന്നും രാഹുല്‍ ഇതുവരെ നിഷേധിച്ചിട്ടില്ല.