രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കാര്‍ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്. അതേസമയം രാഹുലുമായി ബന്ധമുള്ള നടിയെ കുറിച്ച് അന്വേഷണസംഘവും വിവരം തേടുകയാണ്

Rahul Mamkootathil Case Updates
Rahul Mamkootathil
രേണുക വേണു| Last Modified തിങ്കള്‍, 1 ഡിസം‌ബര്‍ 2025 (14:45 IST)

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്നു രക്ഷപ്പെട്ടത് ചുവപ്പ് പോളോ കാറിലെന്നു നിഗമനം. തലേദിവസം ഈ കാര്‍ പാലക്കാട്ടേക്ക് എത്തിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ മൊഴിയെടുത്തപ്പോള്‍ ആണ് നടിയുടെ കാറിലാണ് എംഎല്‍എ പാലക്കാട് നിന്ന് പോയതെന്ന വിവരം ലഭിച്ചത്.

കാര്‍ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്. അതേസമയം രാഹുലുമായി ബന്ധമുള്ള നടിയെ കുറിച്ച് അന്വേഷണസംഘവും വിവരം തേടുകയാണ്. അടുത്ത കാലത്ത് രണ്ടു നടിമാര്‍ രാഹുലിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടീല്‍ ചടങ്ങിനെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുവെന്നാണ് അനൗദ്യോഗിക വിവരം. ചടങ്ങിന് നടിമാരെത്തുന്നതിന്റേയും സംസാരിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഡിസംബര്‍ മൂന്ന് (ബുധന്‍) രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. ജാമ്യാപേക്ഷയില്‍ തീരുമാനമാകും മുന്‍പ് രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിനു തടസമില്ലെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. എന്നാല്‍ കോടതിയുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും അറസ്റ്റെന്നാണ് വിവരം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :