അനുബന്ധ വാര്‍ത്തകള്‍
- മാണിക്ക് സീറ്റുകൊടുത്തതിന് പിന്നില്‍ ആ മൂന്നുപേര്‍, ഇതിന്റെ ഫലം പ്രവര്‍ത്തകര്‍ അനുഭവിക്കും: ഉണ്ണിത്താന്
- കെവിൻ വധം: ചാടിപ്പോയ കെവിനെ എത്ര തിരഞ്ഞിട്ടും കണ്ടെത്താനായില്ലെന്ന് പ്രതികളുടെ മൊഴി
- "അഭിപ്രായങ്ങൾ സ്വീകരിക്കാനുള്ള തുറന്ന മനസ്സോടെ മാത്രം ഡൽഹിയിലെത്തുക": കേരള നേതാക്കളോട് ഹൈക്കമാൻഡ്
- യെദ്യൂരപ്പയ്ക്ക് സമയം നാളെ 4 വരെ; എം എൽ എമാരുടെ നീക്കമറിയാൻ മൊബൈൽ ആപ്പുമായി കോൺഗ്രസ്സും ജെ ഡി എസും
- ഇത് ജനാധിപത്യത്തിന്റെ പരാജയം; ബിജെപി ഇന്ത്യൻ ഭരണഘടനയെ പരിഹസിക്കുന്നു - രാഹുൽ
കോൺഗ്രസ്സിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ രാഹുൽ ഗാന്ധി ഇടപെടണമെന്ന് കേരള നേതാക്കൾ
കോൺഗ്രസ്സിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ രാഹുൽ ഗാന്ധി ഇടപെടുന്നു
കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയതുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഉണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇടപെടുന്നു. കോൺഗ്രസിന്റെ പ്രശ്‌നങ്ങളിൽ ഇടപെടണമെന്നും മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നുവെന്നുള്ള കേരള നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധി ഇടപെടുന്നത്.
ഇതിനിടെ കോൺഗ്രസിൽ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് രാഹുല്‍ ഗാന്ധി വിശദീകരണം തേടിയിരുന്നു. എന്നാൽ പ്രശ്‌നം പൂർണ്ണമായും ബോധിപ്പിക്കാൻ മുകുൾ വാസ്‌നിക്കിന് കഴിഞ്ഞില്ലെന്ന് നേതാക്കൾ പരാതിപ്പെട്ടിരുന്നു.
കോൺഗ്രസ്സിൽ ഇപ്പോൾ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും ഇപ്പോൾ ഉയർന്ന് കേൾക്കുന്നതെല്ലാം പഴയ പരാതികളാണെന്നുമുള്ള ഉമ്മൻ ചാണ്ടി എം എൽ എയുടെ പ്രതികരണത്തിന് പിന്നാലെയാണ് ഇപ്പോൾ രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടിരുന്നത്.