അനുബന്ധ വാര്‍ത്തകള്‍
- വകുപ്പുകള്‍ ഇല്ല; ഹണി റോസ് നല്കിയ പരാതിയില്‍ രാഹുല്‍ ഈശ്വരനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്
- സ്ത്രീത്വത്തെ നിരന്തരമായി അധിക്ഷേപിക്കുന്നു, രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ
- 'പറഞ്ഞത് ദ്വയാര്‍ത്ഥം തന്നെ'; വിമര്‍ശിച്ച് കോടതി, ഒടുവില്‍ ജാമ്യം
- അടുത്ത ആളുടെ കൈയിലും കുരുക്ക് വീഴാന്‍ സമയമായി; ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനു സാധ്യത
- മിനുറ്റുകള്‍ക്കുള്ളില്‍ പ്രതികരിച്ചില്ലെങ്കില്‍ വാലിഡ് അല്ലാതായി പോകാന്‍ ഇത് ഒടിപി അല്ല: കെ.ആര് മീര
നിയമപരമായി പുരുഷന്മാര് അനാഥര്‍, പുരുഷ കമ്മീഷന് രൂപീകരിക്കണം: രാഹുല്‍ ഈശ്വര്‍
നിയമപരമായി പുരുഷന്മാര് അനാഥരാണെന്നും പുരുഷ കമ്മീഷന് രൂപീകരിക്കണമെന്നും രാഹുല്‍ ഈശ്വര്‍. ഹണി റോസ് നല്കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ് അറിയിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചത്. മാധ്യമങ്ങള്‍ ഹണി റോസിന് തിരിച്ചടി എന്ന തരത്തില്‍ വാര്‍ത്ത നല്‍കിയില്ലെന്നും മാധ്യമങ്ങള്‍ക്ക് ഹണി റോസിനോട് പെറ്റമ്മ നയമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പുരുഷ കമ്മീഷന് ഹണി റോസ് പിന്തുണ നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
വനിതാ, യുവജന കമ്മീഷനുകള്‍ വേട്ടയാടുന്നത് വിഷമകരമാണ്. യുവജന കമ്മീഷന് തന്റെ ഭാഗം കേട്ടില്ലെന്നും രാഹുല്‍ പറയുന്നു. ഹണി റോസ് മദര്‍ തെരേസയോ ഗാന്ധിജിയോ അല്ലല്ലോയെന്നും വിമര്‍ശനത്തിന് അതീത അല്ലല്ലോയെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു. കൂടാതെ താന്‍ പുരുഷന്മാര്ക്ക് വേണ്ടി പോരാട്ടം തുടരുമെന്നും രാഹുല്‍ പറഞ്ഞു.