കൊച്ചി|
അഭിറാം മനോഹർ|
Last Modified വെള്ളി, 26 ജൂണ്‍ 2020 (13:18 IST)
കൊച്ചി: നഗ്നശരീരത്തിൽ
മക്കളെകൊണ്ട് ചിത്രം വരപ്പിക്കുകയും അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്‌തതിൽ മുൻകൂർ ജാമ്യം തേടി രഹന ഫാത്തിമ ഹൈക്കോടതിയിൽ. തനിക്കെതിരെയുള്ള പോക്‌സോ കേസുകൾ നിലനിൽക്കില്ലെന്നാണ് രഹ്‌നാ ഫാത്തിമയുടെ വാദം.
ബോഡി ആന്‍ഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസമാണ് യുട്യൂബിലും ഫെയ്സ്ബുക്കിലും രഹന വീഡിയോ പോസ്റ്റ് ചെയ്തത്.പ്രായപൂർത്തിയാകാത്ത മകനും മകളും ചേർന്ന് രഹ്‌നയുടെ നഗ്നദേഹത്ത് ചിത്രം വരയ്‌ക്കുന്നതാണ് വീഡിയോ.സ്ത്രീ ശരീരവും ലൈംഗികതയും സംബന്ധിച്ച പഠനം വീട്ടില്‍നിന്ന് തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാൻ കഴിയു എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.
ഇതേത്തുടർന്ന് രഹനയ്ക്കെതിരേ പോലീസ് കേസെടുക്കുകയും വ്യാഴാഴ്ച ഇവരുടെ വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. റൈയ്‌ഡ് സമയത്ത് രഹ്‌ന വീട്ടിലുണ്ടായിരുന്നില്ല.രഹ്‌നയുടെ ലാപ്പ്ടോപ്പ്,ബ്രഷ് ചായം എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു.