കേരളത്തിൽ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് ബിജെപി തന്നെ, നേതാക്കളെ വേദിയിലിരുത്തി വിമർശനവുമായി ദേശീയ ജനറൽ സെക്രട്ടറി

അഭിറാം മനോഹർ| Last Modified വെള്ളി, 29 ഡിസം‌ബര്‍ 2023 (11:07 IST)
കേരള രാഷ്ട്രീയത്തില്‍ ബിജെപിയ്ക്ക് വെല്ലുവിളി ബിജെപി തന്നെയെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ രാധാമോഹന്‍ അഗര്‍വാള്‍. താഴെക്കിടയിലുള്ള പ്രവര്‍ത്തനം ശരിയല്ലെന്ന് സംസ്ഥാന നേതൃത്വം വിശദീകരിച്ചെങ്കിലും ബിജെപിയിലെ പടലപിണക്കത്തെയും ഗ്രൂപ്പിസത്തിനുമെതിരെ ശക്തമായ താക്കീതാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തിയ സംസ്ഥാന നേതൃയോഗത്തിലാണ് പാര്‍ട്ടിയില്‍ സ്വയം വിമര്‍ശനമുയര്‍ന്നത്.

പാര്‍ട്ടിയുടെ വലിയ വെല്ലുവിളി പാര്‍ട്ടി തന്നെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പണ്ട് പറഞ്ഞത് യോജിക്കുന്നത് കേരളത്തിന്റെ കാര്യത്തിലാണെന്നായിരുന്നു രാധാമോഹന്‍ അഗര്‍വാളിന്റെ പരാമര്‍ശം. അതേസമയം കേരളത്തില്‍ ബിജെപിയുടെ പ്രധാനലക്ഷ്യം തൃശൂരാണെന്ന പ്രഖ്യാപനവും സമ്മേളനത്തിലുണ്ടായി. സംസ്ഥാനത്ത് നാലു മുതല്‍ അഞ്ച് സീറ്റുകള്‍ക്കാണ് ബിജെപി പ്രാധാന്യം നല്‍കുന്നത്. അതില്‍ ഏറ്റവും പ്രധാനം തൃശൂരാണെന്നായിരുന്നു പ്രഖ്യാപനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :